എല്ലാം മറക്കാം ആദ്യ നാളുകളില്‍ നിന്നെ കാണാന്‍ കാത്തു നിന്നതും, പിന്നീടു നിന്നെ കാണാതിരിക്കാന്‍ ഒഴിഞ്ഞുമാറി നടന്നതും. ഈ വഴി രണ്ടായി പിരിയട്ടെ, നിനക്ക് തിരഞ്ഞെടുക്കാം നിന്‍റെ വഴി മറുവഴിയില്‍ കൂടി ഞാന്‍ നടന്നു നീങ്ങട്ടെ.
എല്ലാ പ്രശ്നത്തിനും ഉത്തരം നല്‍കാന്‍ എന്‍റെ ജീവിതം കണക്കല്ല, എന്‍റെ പ്രണയവും. ചില ചോദ്യങ്ങള്‍ അവയുടെ ഉത്തരങ്ങളേക്കാള്‍ സുന്ദരമായിരിക്കും. അതിലൊന്നാണ് "നമ്മള്‍ എന്തിനു പ്രണയിച്ചു ?" എന്നുള്ളത്. നമ്മള്‍ക്ക് ഇനി അതിന്‍റെ ഉത്തരം തേടി അലെയേണ്ട.
ഏകാന്തതയുടെ സൗന്ദര്യം എനിക്ക് ഇപ്പോള്‍ ആസ്വദിക്കാന്‍ ആകും. നീ അതെന്നെ പഠിപ്പിച്ചു കഴിഞ്ഞു. ഞാന്‍ ജനിച്ചത് എന്‍റെ ജീവിതം ജീവിക്കാനാണ് അതുകൊണ്ട് തന്നെ എനിക്ക് നിരാശയില്ല നമ്മള്‍ ഒരുമിച്ചു കണ്ട കാഴ്ചകളെ ഓര്‍ത്തോ……… ഒരുമിച്ചു പങ്കു വെച്ച സ്വപ്നങ്ങളെ ഓര്‍ത്തോ………… ഇതെല്ലാമാണ് എന്‍റെ ജീവിതം.
ഒരു പക്ഷെ ഇനിയുള്ള എന്‍റെ മഴക്കാലത്തിനു സൗന്ദര്യം കാണില്ലായിരിക്കും, പക്ഷെ എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ ഇനിയൊരിക്കലും മഴത്തുള്ളികളായി നിലംപതിക്കില്ല.
ആകാശത്തിലെ നക്ഷത്രങ്ങള്‍ ഇനി എന്നെ നോക്കി അസൂയപെടില്ലായിരിക്കും പക്ഷെ അവയ്ക്ക് ഇനിയെന്‍റെ തകര്‍ന്ന ഹൃദയത്തിന്‍റെ ജല്‍പ്പനങ്ങള്‍ കേള്‍ക്കേണ്ടി വരില്ല.
നിന്നെ ആദ്യമായി കണ്ട നാള്‍ ഇപ്പോഴും എന്‍റെ ഓര്‍മയില്‍ ഉണ്ട്, ഇനി മുതല്‍ എന്‍റെ ഓര്‍മയില്‍, നിന്നെ എന്നെന്നേക്കുമായി പിരിയുന്ന ഈ ദിനവും കാണും.

ente alliya..........
ReplyDeletereally touching..................
kollaam...
ReplyDelete