Friday, May 25, 2012

അവന്‍ കാറ്റിനെ പ്രണയിക്കുകയായിരുന്നോ..???


അവന്‍ എല്ലായിപ്പോഴും ചിരിക്കാനാഗ്രഹിചിരുന്നെങ്കിലും 
...അവന്‍ സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയും  കൂട്ടുകാരനായിരുന്നു .

അവന്‍റെ സന്തോഷങ്ങള്‍ അവന്‍റെ പോട്ടിച്ചിരിയുലൂടെയും 
അവന്‍റെ കുസ്രിതിയിലൂടെയും അവന്‍ എല്ലാവരുമായി പങ്കുവച്ചു .

അവന്‍റെ സങ്കടങ്ങള്‍ ...അതില്‍ അവന്‍ സ്വാര്‍ത്ഥന്‍ ആയിരുന്നു .
അവനും ....ഇരുണ്ട കൊണുകള്‍ക്കും... ചാറ്റല്‍ മഴകള്‍ക്കും ..
മാത്രം അവകാശപെട്ടതായിരുന്നു  അവന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍.

അവന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം മത്സരിചില്ല 
അവ രണ്ടും പരസ്പരം ശല്യം ചെയ്യാതെ അവനെ തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു .

കാലം അത് അതിന്‍റെ തമാശയ്ക്ക് ഇരയെ തേടി നടക്കുന്ന സമയം ..
മുന്‍പില്‍ അകപെട്ട അവനെ കാലത്തിനു ബോധിച്ചു .
അവന്‍റെ സന്തോഷങ്ങള്‍ ഇരവില്‍ നിന്ന് പകലിലെക്കുള്ള ദൂരത്തിനിടക്ക് 
നക്ഷത്രങ്ങള്‍ മായുന്നപ്പോലെ ഓരോന്നായി മാഞ്ഞു.

ഒടുവില്‍ അവനും സങ്കടങ്ങളും മാത്രമായി .
 സങ്കടങ്ങളുടെപകല്‍കാലത്ത്   ചാറ്റല്‍മഴയോ ഇരുണ്ടകോണുകളോ അവന് കൂട്ടുചെന്നില്ല .
അവന്‍ ആരെയും തേടിയലഞ്ഞതുമില്ല.

പക്ഷെ അന്നാദ്യമായി കാറ്റ് അവന്‍റെ ലോകത്തേക്ക് ചെന്നു
അവനോടു കുശലം ചോദിച്ചു. അവന്‍ സന്തോഷത്തിന്‍റെ മുഖമൂടി 
അണിഞ്ഞു കാറ്റിനോടും കുശലം പറഞ്ഞു .

പിന്നീട് കാറ്റ് അവന്‍റെ ഏകാന്ത ലോകത്തെ സ്ഥിരം അതിഥിയായി .
അവന്‍ കാറ്റിനോട് തന്‍റെ പഴയ സന്തോഷങ്ങള്‍ ആദ്യം പങ്കുവെച്ചു
അവന്‍റെ മുന്‍പില്‍ കാറ്റിന് എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു .
കാറ്റ് ഒരിക്കലും അവനെ അവനല്ലതാക്കിമാറ്റാന്‍ ശ്രമിച്ചില്ല .
കാറ്റ് അവന്‍റെ കുറവുകളുടെ എണ്ണം എടുത്തിരുന്നില്ല .
കാറ്റ്‌ അവനെ അവനായി തന്നെ ഇഷ്ട്ടപെടുന്നു എന്ന് അവനു തോന്നി .

അവന്‍ കാറ്റിന് മുന്‍പില്‍ അവന്‍റെ സന്തോഷത്തിന്‍റെമുഖംമൂടി
പതിയെ അഴിച്ചു  . ആദ്യമായി ഇരുണ്ട കോണുകളും ചാറ്റല്‍ മഴയും 
അല്ലാതെ മൂന്നാമതൊരാള്‍ അവന്‍റെ കണ്ണുനീര്‍ തുള്ളികള്‍ക്ക് അവകാശിയായി.

കാറ്റ് അവന്‍റെ കണ്ണുനീര്‍ത്തുള്ളികളെ പയ്യെ തഴുകികളഞ്ഞു .
അവന്‍റെ സങ്കടങ്ങളെ അപ്പൂപ്പന്‍താടികളെ പോലെ അനന്തമായ 
വിദൂരതയിലേക്ക്‌ യാത്രയാക്കി .
അവനില്‍ സന്തോഷത്തിന്‍റെ പുഷ്പ്പങ്ങള്‍ പൊഴിച്ചു.

കാലം അവനോടു പ്രായശ്ചിത്തം ചെയ്യുകയായിരുന്നോ എന്നറിയില്ല ..
അവനില്‍ സന്തോഷങ്ങള്‍ മാത്രമായി ....
പൊട്ടിച്ചിരിയുടെ ശബ്ദം മാത്രം വരുന്ന മനോഹരമായി ചിരിക്കുന്ന 
ഒരു പാവകുട്ടിയെപോലെയായി അവന്‍ . 

അവനു ചുറ്റിലും അപ്പോഴും കാറ്റുണ്ടായിരുന്നു .....
അവനു ലോകം അവനും  കാറ്റുമായി മാത്രമോതുങ്ങി ...
അവന്‍റെ മനസ് പതിയെ പതിയെ കാറ്റിന്‍റെ താളത്തിനൊപ്പം 
നൃത്തം വെയ്ക്കുന്ന പൂവിതളിനെ പോലെയായി .
................................................................................................
..................................................................................................
അവന്‍ കാറ്റിനെ പ്രണയിക്കുകയായിരുന്നോ..???
.................................................................................................
.................................................................................................
എന്തുകൊണ്ടാണെന്ന് അവനിന്നും അറിയില്ല 
ആയിടയ്ക്ക് അവന്‍റെ അമ്മ അവനോടൊരു കഥ പറഞ്ഞു.
അത് കാറ്റിനെ പറ്റിയായിരുന്നു .


"കാറ്റ്‌ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നു .
 കാറ്റ്‌ എല്ലാവര്‍ക്കും ആശ്വാസമാണ്‌.
കാറ്റ് എല്ലാവരുടെയും കഥകള്‍ കേള്‍ക്കുന്നു .
കാറ്റ് എല്ലാവരോടും തന്‍റെ കഥകള്‍ പറയുന്നു .
 കാറ്റ് എല്ലാവരെയും സ്നേഹിക്കുന്നു .
 പക്ഷെ കാറ്റ് ഒരിക്കലും ആരുടേയും സ്വൊന്തം അല്ല ...
ആര്‍ക്കും കാറ്റിനെ  സ്വൊന്തം ആക്കാനും കഴിയില്ല
കാറ്റിന് എല്ലാവരും ഒരുപോലെ ആണ്.
കാറ്റ്‌ അനുവാദം കൂടാതെ വരും ...പോകുന്നതും യാത്ര പറയാതെ ."
..................................................................................................................................
.................................................................................................................................

അവനോടു ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു .
"ഞാന്‍ കാറ്റിനെ പ്രണയിക്കുന്നില്ല...കാറ്റിന് എന്നെയും
എനിക്ക് കാറ്റിനെയും  അറിയില്ല "
പക്ഷെ അപ്പോഴും അവനറിയില്ലായിരുന്നു   ....
അവന്‍ കാറ്റിനെ പ്രണയിക്കുന്നുണ്ടോ എന്ന്.

1 comment:

  1. :)കാറ്റിനു മാത്രം എന്തിനാണ് വിലക്ക്?

    ReplyDelete