Thursday, June 21, 2012

ശുഭം



അര്‍ത്ഥമറിയാത്ത വാക്കുകള്‍കൊണ്ട് അവനൊരു കഥയുണ്ടാക്കി .
അതില്‍ നായകനുണ്ടായിരുന്നു, നായികയുണ്ടായിരുന്നു.
അതില്‍ അവരുടെ തമാശകള്‍ ഉണ്ടായിരുന്നു .
അവരുടെ വിഷമങ്ങളും, സന്തോഷങ്ങളും ഉണ്ടായിരുന്നു.
പിന്നെ നായകന്‍ മാത്രം കണ്ട സ്വപ്നങ്ങളും.


ആ കഥ ഇങ്ങനെ അവസാനിച്ചു.
ഒരു നാള്‍ എവിടെ നിന്നോ ഒരു ഇളംകാറ്റ് വീശി.
പക്ഷെ ഇലകള്‍ അനങ്ങിയില്ല, പുല്‍ക്കൊടികളും അനങ്ങിയില്ല.
കുശലം പറഞ്ഞിരുന്ന കുരുവികളും അനങ്ങിയില്ല.

പക്ഷെ അവന്‍റെ കഥയിലെ അര്‍ത്ഥമില്ലാത്ത വാക്കുകള്‍ അപ്പൂപ്പന്‍ താടികളെ പോലെ ആ കാറ്റില്‍ പറന്നു.
പിന്നീട് എങ്ങോ ...അവന്‍റെ മനസിനും അപ്പുറത്തേക്ക് മറഞ്ഞു ..കൂടെ ആ കഥാനായികയും.
ആകെ ബാക്കിയായത് കഥാനായകനും കഥാനായകന്‍റെ സ്വപ്നങ്ങളും മാത്രം .
പിന്നീടുള്ള ആളൊഴിഞ്ഞ സായാഹ്നങ്ങളില്‍  നായകനും സ്വപ്നങ്ങളും പരസ്പരം കളിയാക്കി ചിരിച്ചുകൊണ്ടെയിരുന്നു.
ശുഭം .

4 comments:

  1. ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിക്കുന്ന നായകനും നായകന്റെ സ്വപ്നങ്ങളും ഒരിക്കല്‍ പോലും എങ്ങോ മറഞ്ഞു പോയ നായികയെ ഓര്‍ക്കുന്നില്ലേ... ?? ജീവിതം പങ്കു വയ്ക്കാന്‍ ഒരാള്‍ കൂടെ ഉണ്ടാവുമ്പോഴല്ലേ കഥ ശുഭം ആവുക?

    ReplyDelete
  2. നായകന്‍ സന്തോഷത്തോടെ ഇരിക്കുന്നിടത്‌ ശുഭം എന്നെഴുതി കഥ അവസാനിപ്പിക്കമല്ലോ . :)

    ReplyDelete
  3. ithokke vayichittu enikkum chirikkathirikkan kazhiyunnilla.............
    nice work....................:)

    ReplyDelete
  4. ബ്യൂട്ടിഫുള്‍...

    ReplyDelete