ആ രാത്രി എന്റെ ബ്ലോഗ് ഞാൻ ഒരിക്കൽ കൂടി വായിച്ചു. വായനയുടെ അവസാനം മനസ്സിൽ ശേഷിച്ചത് കുറേ നിരാശകളും ആരോ എന്റെ ബ്ലോഗിന് നല്കിയ "നിരാശ പൂക്കുന്ന സ്ഥലം" എന്ന വിശേഷണവുമായിരുന്നു. കാരണങ്ങൾ അവ്യെക്തമെങ്കിലും എന്റെ മനസും ആഗ്രഹിച്ചു തുടങ്ങിയിരുന്നു സന്തോഷങ്ങളെപ്പറ്റി എഴുതാൻ. മനസ്സിൽ നിറഞ്ഞ നിരാശകൾ അലിഞ്ഞു ഇല്ലാതാകുന്ന നിമിഷം ശൂന്യത നിറയുമെന്നും, ആ ശൂന്യതയിൽ സാന്തോഷം ജനിക്കുമെന്നും, ആ സന്തോഷത്തിൽ നിന്ന് കഥകൾ ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിച്ചു.
പിന്നീടുള്ള എന്റെ യാത്രകളിൽ സന്തോഷം നിറയുന്ന കഥയ്ക്ക് വേണ്ടിയുള്ള തീവ്രമായ പ്രതീക്ഷയും, ആഗ്രഹവും, സ്വപ്നവും ഉണ്ടായിരുന്നു.
വിരസമായ സായാഹ്നം, കായംകുളം റെയിൽവെ സ്റ്റെഷൻ, കൊല്ലത്തേക്കുള്ള ട്രെയിന് വേണ്ടിയുള്ള കാത്തിരിപ്പ്, ഞാൻ എന്റെ ഇഷ്ട്ട നോവലായ "ഒരു സങ്കീർത്തനം പോലെ"യുടെ രണ്ടാം വായനയിൽ. മഴ പെയ്തത് ഞാൻ അറിഞ്ഞില്ല..അറിഞ്ഞിരുന്നെങ്കിലും ഞാൻ ശ്രദ്ധിക്കില്ലായിരുന്നു… മഴയെക്കാൾ സൌന്ദര്യം പെരുമ്പടവത്തിന്റെ വാക്കുകൾക്കായിരുന്നു.
"ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞവന്റെ കഥ.... അല്ലെ?”
ഈ ചോദ്യമായിരുന്നു എന്നെ ആദ്യമായി അയ്യാളെ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചത്. സിഗരറ്റ് പുകച്ചുരുളുകളെ ഊതി അകറ്റി മഴയിലേക്ക് നോക്കി അയ്യാൾ എന്റെ അരികിൽ ഇരിക്കുന്നുണ്ടായിരുന്നു.
"അതെ... ഒരു സങ്കീർത്തനം പോലെ ….നിങ്ങളുടെ ഫേവറിറ്റ് ആണോ?”
എന്റെ ഉത്തരവും ചോദ്യവും കേട്ട അയ്യാൾ എന്നെ തിരിഞ്ഞു നോക്കി, ഞങ്ങളുടെ കണ്ണുകൾ ആദ്യമായി പരസ്പരം കണ്ടു. അയ്യാളുടെ കണ്ണുകൾ ചിരിക്കുന്നുണ്ടായിരുന്നു ....ഒരു കള്ളച്ചിരി.
"അല്ല”
പ്രതീക്ഷിക്കാത്ത ഉത്തരം കേട്ട പോലെ ഞാൻ നിരാശനായി. എന്റെ നിരാശ അയ്യാൾ ശ്രദ്ധിച്ചിരുന്നു. അയ്യാൾ തിരികെ മഴയിലേക്ക് നോക്കി ഞാൻ എന്റെ വായനയിലേക്കും. ആ മഴയിൽ നിന്ന് കണ്ണെടുക്കാതെതന്നെ അയ്യാൾ എന്നോടായി പറഞ്ഞു.
"എന്റെ ഇഷ്ട്ടപെട്ട കഥ.... എന്റെ സ്വന്തം കഥ തന്നെയാണ്”
എപ്പോഴും കഥ കേൾക്കാൻ ആഗ്രഹിക്കുന്ന കൊച്ചുകുട്ടിയുടെ മനസോ അതോ ഒരു കഥ എഴുതാൻ തീവ്രമായി ആഗ്രഹിക്കുന്ന ഒരാളുടെ മനസോ ...ആരുടെ മനസായിരുന്നു എനിക്ക് ആ സമയം….അറിയില്ല. എന്റെ ചോദ്യം പെട്ടെന്നായിരുന്നു.
"എന്താ നിങ്ങളുടെ കഥ?”
ആ ചോദ്യം കേട്ട് അയ്യാൾ എന്നെ വീണ്ടും നോക്കി പറഞ്ഞു...
"എന്റെ ഇഷ്ട്ടപെട്ട കഥ ...എന്റെ സ്വന്തം കഥയാണ് ...എന്റെ പ്രണയ കഥ”
ഇത് പറയുമ്പോൾ അയ്യാൾ ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരിയിൽ സന്തോഷം ഉണ്ടായിരുന്നു…..പ്രണയത്തിന് മാത്രം നല്കാൻ കഴിയുന്ന ഒരു സന്തോഷം.
കഥ കേൾക്കാൻ ആഗ്രഹിക്കുന്ന എന്റെ മനസ് മനസിലാക്കിയോ അതോ കഥ പറയാൻ ആഗ്രഹിക്കുന്ന അയ്യാളുടെ മനസോ..എന്താണ് എന്നറിയില്ല..എന്തുകൊണ്ടാണ് എന്നറിയില്ല ...കൂടുതൽ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും കാത്തുനിൽക്കാതെ അയ്യാൾ കഥ പറഞ്ഞു തുടങ്ങി..അയ്യാളുടെ കഥ ...അയ്യാളുടെ പ്രണയ കഥ..ആ കഥ എന്നോടായിരുന്നോ അയ്യാൾ പറഞ്ഞത് അതോ മഴയോടോ??
അവൻ അമ്മയുടെ വികൃതി പയ്യൻ ആയിരുന്നു. ലോകത്തിന്റെ ചിന്തകളെ അവന് മനസിലാവുകയോ ..അവയ്ക്കൊപ്പം യാത്ര ചെയ്യുകയോ ചെയ്തിരുന്നില്ല ...അവൻ എപ്പോഴും അവന്റെ വഴികളിലൂടെ ആയിരുന്നു യാത്ര..ലോകം അഹങ്കാരികൾ എന്ന് മുദ്രകുത്തിയവരെ അവൻ ഇഷ്ട്ടപെട്ടിരുന്നു. ...ഒന്നിനോടും മത്സരിക്കാനും ..ഒന്നും നേടാനും അവൻ ആഗ്രഹിച്ചിരുന്നില്ല ..അവന്റെ ജനനം അവന്റെ ജീവിതം ആസ്വദിക്കാൻ എന്നവൻ കരുതിയിരുന്നു.
അവന്റെ തെറിച്ച ചിന്തകളും പ്രവർത്തികളും അമ്മയ്ക്കെന്നും തലവേദനയായിരുന്നു. അവനുമായുള്ള ഓരോതർക്കത്തിനൊടുവിൽ അമ്മ പറയുമായിരുന്നു.."നിനക്കായ് ഒരു മാലാഖയെ ദൈവം സൃഷ്ട്ടിച്ചിട്ടുണ്ട് ...അവൾ നിന്നെ തേടി വരും ..നിന്നെ തിരുത്തും " ഒരു പൊട്ടിച്ചിരിയായിരുന്നു അവന്റെ മറുപടിയെങ്കിലും ..അവൻ ആ മാലാഖ കഥ ഇഷ്ട്ടപെട്ടിരുന്നു ...ഭൂമിയിൽ മാലാഖമാർ ഉണ്ടെന്ന് അവൻ വിശ്വസിച്ചിരുന്നു.
ഓരോ കാലത്തും ..അമ്മയുടെ മാലാഖ കഥയെ ഓർമിപ്പിച്ചുകൊണ്ട് ... അവന്റെ ചെറിയ ലോകത്തേക്ക് അവനെ തേടിയെത്തിയവരെ അവൻ മാലാഖയായി കരുതിയിരുന്നു. അവരെല്ലാം അവനെ ഇഷ്ട്ടപെട്ടിരുന്നു ..അവനെ തിരുത്താൻ ശ്രമിച്ചിരുന്നു ...ഒന്നിനോടും ആരോടും അടുക്കാത്ത അവന്റെ പ്രകൃതം ..അതായിരിക്കണം ..കാലം കടന്നു പോകുമ്പോൾ ..ഓരോ മാലാഖമാരും അവനോട് യാത്ര പറയാതെ തന്നെ അകന്നത് ....ഓരോ മാലാഖമാരുടെ വരവും പോക്കും അവൻ ആഘോഷിച്ചിരുന്നു ..അമ്മയോട് മാലാഖമാരെ പറ്റി പറയുമ്പോൾ ..അമ്മ പുഞ്ചിരിച്ചുകൊണ്ട് പറയും "അവരൊന്നും എന്റെ മോന്റെ മാലാഖയല്ല..നിന്നിൽ പരാജയപെടാത്ത ഒരു മാലാഖ ....നിന്റെ സ്വന്തം എന്ന് നിനക്ക് തോനുന്ന ഒരു മാലാഖ തീർച്ചയായും വരും".
കാലം വർഷങ്ങൾക്ക്മുൻപുള്ള ഡിസംബർ മാസം. ചുറ്റും ആനന്ദവും ..ആഘോഷങ്ങളും ...ചിരികളും നിറഞ്ഞ പകലുകളും രാവുകളും ...എല്ലാവരും ക്രിസ്ത്മസ് അപ്പൂപ്പന് വേണ്ടി കാത്തിരിക്കുന്ന ദിവസങ്ങൾ ...ആ ദിവസങ്ങളിലാണ് അവൻ അവളെ ആദ്യമായി കാണുന്നത്. ആ ക്രിസ്ത്മസ് കാലം അവന് സമ്മാനിച്ച മനോഹരമായ ദൃശ്യം ..പുഞ്ചിരിക്കുന്ന മുഖവും ..തിളങ്ങുന്ന കണ്ണുകളുമായി അവൾ അവനെ തേടി വന്നതായിരുന്നു.
ക്രിസ്ത്മസ് കാലം കഴിഞ്ഞു. അവൻ അവളെ പിന്നെയും കണ്ടു. അവർ സംസാരിച്ചു ...അത് ഒരു തുടക്കമായിരുന്നു ..ദിവസങ്ങൾ കടന്നു പോകുന്തോറും അവർ പരസ്പരം മനസിലാക്കി ...അവന്റെ ലോകം പതിയെ അവളിലേക്കായി ചുരുങ്ങി ....അവളുടെ അവനോടുള്ള ഇഷ്ട്ടം അവൻ തിരിച്ചറിഞ്ഞിരുന്നു ...അവൾ ഇല്ലാത്ത ദിവസങ്ങളിലെ അവന്റെ വേദനയും അവൻ തിരിച്ചറിഞ്ഞു...അവന് അത് ഒരു പുതിയ അനുഭവം ആയിരുന്നു ....അവന്റെ സന്തോഷങ്ങളുടെ കാരണം അവളായി മാറി.
ഒരു ദിവസം അവൻ അവളോട് ചോദിച്ചു "എന്നെ മനസിലാക്കാൻ ..ഞാൻ തെറ്റ് ചെയ്യുമ്പോൾ ഞാൻ തെറ്റാണ് എന്ന് പറഞ്ഞ് കുറ്റപെടുത്താതെ എന്റെ തെറ്റിനെ തിരുത്താൻ ..എന്റെ കുരുത്തകേടുകൾക്ക് എന്നെ വഴക്ക് പറയാൻ ....എന്റെ യാത്രകൾക്ക് എന്നും കൂട്ടിനായ് ...എനിക്ക് ഇണങ്ങാൻ ..പിണങ്ങാൻ .എന്നെ സ്നേഹിക്കാൻ ..എന്നിലും ഉപരിയായി എനിക്ക് സ്നേഹിക്കാൻ ..എനിക്ക് സ്വന്തമായി ഒരു മാലാഖയെ വേണം ..നിനക്ക് ആകാമോ എന്റെ മാലാഖ?”
അവൾ സന്തോഷത്തോടെ അവന് സമ്മതം മൂളി ..മരണം വരെ അവന്റെ മാലാഖ ആകാമെന്ന വാക്കും നൽകി.
അവൻ പോലും അറിയാതെ അവൻ മാറി തുടങ്ങിയിരുന്നു. അവന്റെ മാറ്റം കണ്ട അമ്മ അവനോട് ചോദിച്ചു നിന്റെ മാലാഖ നിന്നെ തേടി വന്നോ എന്ന് ..അവൻ ഒന്നും പറഞ്ഞില്ല ....അവൻ അമ്മയുടെ കവിളിൽ ഒരുമ്മ നൽകി ....ചിരിച്ചു.
അവന് അവൾ അവന്റെ മാലാഖ തന്നെ ആയിരുന്നു ..അവൾ അവന് അവളുടെ സ്നേഹവും കരുതലും നൽകി....അവൾ അവളെ മറന്ന് അവനെ സ്നേഹിച്ചു ....
..അവൻ അവളെ തിരിച്ചും സ്നേഹിച്ചു....അവരിൽ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായിരുന്നു..ഓരോ പിണക്കത്തിന്റെ അവസാനവും അവർ കൂടുതൽ സ്നേഹത്തോടെ അടുത്ത് കൊണ്ടിരുന്നു. എന്നും അവർ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ടിരുന്നു.
അവർക്ക് ഒന്നുചേരാൻ പിന്നെയും കടമ്പകൾ ബാക്കിയുണ്ടായിരുന്നു.
ഞങ്ങളുടെ മുന്നിൽ അവനു യാത്രപോകനുള്ള ട്രെയിൻ വന്ന് നിന്നു. അവൻ കഥ പറച്ചിൽ നിർത്തി. തന്റെ പ്രിയ കഥ പാതിവഴി നിർത്തി പോകുന്നതിന്റെ നിരാശ ഉണ്ടായിരുന്നു അവന്റെ മുഖത്ത് ..അത് കേൾക്കാൻ കഴിയാത്തതിന്റെ നിരാശ എന്നിലും. ട്രെയിനിലേക്ക് കയറിയ അവനോട് ഞാൻ ചോദിച്ചു.
" എങ്ങോട്ടാണ് യാത്ര ? "
ഒരു ചിരിയോടെ എന്നെ നോക്കി അവൻ പറഞ്ഞു...
"എന്റെ മാലഖകുട്ടിയുടെയും ...ഞങ്ങളുടെ മൂന്ന് നക്ഷത്രകുഞ്ഞുങ്ങളുടെയും..... അടുത്തേക്ക്”
ഇന്നും എന്റെ മനസ്സിൽ മായാതെയുണ്ട് അവന്റെ മുഖത്ത് കണ്ട ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ആ ചിരി.

ഇത്തിരി പൈങ്കിളി ആയ്പോയില്ലേ ല്ലേ!..ഏ!!..വ്വോ?!!!..ഏ!!!!
ReplyDelete