എല്ലാ കൊച്ചുകുട്ടികളെയും പോലെ അവനും മഴയെ ഇഷ്ട്ടമായിരുന്നു. അവന് മഴ പ്രകൃതിയുടെ പ്രണയവും ,സ്നേഹവും , വിപ്ലവവുമൊക്കെയായിരുന്നു.
അത് ഒരു മഴക്കാലംതന്നെയായിരുന്നു. കാലചക്രം പതിവ് സ്ഥലത്തെത്തി. പ്രകൃതിയും, കാര്‍മേഘങ്ങളും മഴയുടെ വരവറിയിച്ചു. അവന്‍ പഴയ ഓര്‍മകളുമായി കാത്തിരുന്നു.
അവന്‍റെ എല്ലാ മഴക്കാലവും ഇങ്ങനെ തന്നെയായിരുന്നു, കാത്തിരുന്ന് വരുന്ന മഴകള്‍..,
പിന്നെ അതില്‍ നനഞ്ഞ്തിമിര്‍ത്ത് മതിയാകാതെ നില്‍ക്കുമ്പോള്‍, കാലങ്ങളും വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും മണിക്കൂറുകളും എന്തിന് നിമിഷങ്ങളും വരെ കണക്ക് പറഞ്ഞു പോകുന്ന ഭൂമിയോട് സഞ്ചാരത്തിന്‍റെ വേഗം കുറയ്ക്കാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ തിരിയുന്ന ഭൂമിയുടെ യാത്രയ്ക്കൊപ്പം പെയ്തൊഴിഞ്ഞ് പോകുന്ന മഴയും മഴക്കാലവും.
അവസാനം ഓര്‍മ്മകളുടെ ആകാശത്തില്‍ ഒരുപിടി നക്ഷത്രങ്ങളെയും വാരിവിതറി ഇനിയെപ്പോഴെങ്കിലും കാണാം എന്ന് പറയാതെ പറഞ്ഞുള്ള യാത്ര. പിന്നീട് ആ നക്ഷത്രങ്ങളുടെ തിളക്കത്തിലും ബാക്കി ആകുന്നത് മനസിലെ വേദനയും, അടുക്കുമ്പോഴുള്ള സന്തോഷത്തിന്‍റെ തീവ്രതയെക്കാള്‍ കൂടുതല്‍ അകലുമ്പോഴുള്ള വേദനയുടെ തീവ്രതയ്ക്കാണ് എന്ന് മനസിലാകുന്ന ദിനങ്ങളും.
വെളുപ്പിനും കറുപ്പിനുമിടയിലുള്ള സങ്കീര്‍ണമായ ഏതോ ഒരു നിറം പോലെയുള്ള ഒരു കാലം. മനസിലിപ്പോള്‍ മഴക്കാലമില്ല മഴയില്ല മഴതുള്ളികളുമില്ല പകരം അവന്‍റെ യാത്രകള്‍ മനസിന് സമ്മാനിക്കുന്ന ആയുസ്സില്ലാത്ത ചിത്രങ്ങള്‍ മാത്രം.
പൊടുന്നനെ ഒരു നേരം മഴത്തുള്ളികള്‍ മാനത്ത് നിന്ന് പെയ്തിറങ്ങി. ഒരു മഴയുടെ വരവറിയിച്ച് കാര്‍മേഘങ്ങളോ പ്രകൃതിയുടെ സൂചകങ്ങളോ ഉണ്ടായിരുന്നില്ല. അങ്ങനെ നിനയ്ക്കാതെ ആ മഴ അവനിലേക്ക് പെയ്തിറങ്ങി, ആ മഴയില്‍ അവന്‍ നനഞ്ഞു. അത് ആദ്യാനുഭവം ആയിരുന്നെങ്കിലും അവനറിയാമായിരുന്നു കണക്ക് പറഞ്ഞോടുന്ന ഘടികാര സൂചി അധികദൂരം താണ്ടും മുന്‍പേ വിട പറയാനുള്ളതാണ് ഈ മഴയെന്ന്.
പരസ്പരം നേടാന്‍ ഒന്നുമില്ലന്നറിഞ്ഞിട്ടും ആ മഴയും അവനും അവരുടെ കഥകള്‍ പറഞ്ഞുകൊണ്ടിരിന്നു. സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചു . കഴിഞ്ഞ ജന്മത്തില്‍ പൂര്‍ണമാകാഞ്ഞ ഏതോ സൗഹൃദത്തിന്‍റെ പൂര്‍ണതയ്ക്ക് വേണ്ടി പരിചയപെട്ടവരെ പോലെ തോന്നി അവനെയും മഴയെയും. അത് ഒരു പക്ഷെ അങ്ങനെ തന്നെ ആയിരുന്നിരിക്കണം. എന്ത് കൊണ്ടവന്‍ ആ മഴയെ ഇഷ്ട്ടപെട്ടു ?? അത് ഒരു ഉത്തരം കിട്ടാത്ത ചോദ്യം പോലെ അവന് തോന്നി അതുകൊണ്ട് അവനും അത് കഴിഞ്ഞ ജന്മത്തിലേ തുടങ്ങിയ സൗഹൃദം എന്ന് വിശ്വസിച്ചു.
ആദ്യതുള്ളി പതിച്ചത് മുതല്‍ അവസാന തുള്ളി വിട പറയുന്നതുവരെയുള്ള അവരുടെ സൗഹൃദത്തില്‍ അവന്‍ മഴയ്ക്കും മഴ അവനും നല്‍കിയത് മനസ് നിറയെ സന്തോഷമായിരുന്നു. അവനില്‍ ഇപ്പോള്‍ സന്തോഷം മാത്രമാണ്. ആ മഴ തന്ന ഓര്‍മ്മകള്‍ അവനില്‍ കാണുമായിരിക്കും. കാലചക്രം തിരിയുന്ന വേഗത്തില്‍ ആ മഴയും ഓര്‍മകളും ഒരു പക്ഷെ മറവിയിലേക്ക് പതിയ്ക്കുകയും ചെയ്യുമായിരിക്കും. എങ്കിലും ആ മഴയും അവരുടെ സൗഹൃദവും അവനില്‍ ഉള്ളടത്തോള്ളം കാലം അവന്‍റെ മനസ്സില്‍ മഴക്കാലം തന്നെ ആയിരിക്കും.
അവന്‍റെ മനസിപ്പോള്‍ ചിരിക്കുന്നുണ്ട് പുതിയ ഒരു നിനയ്ക്കാതെയുള്ള മഴയാലോചിച്ചല്ല. കഴിഞ്ഞ ജന്മത്തില്‍ തുടങ്ങി ഈ ജന്മത്തില്‍ പൂര്‍ണമായ ഒരു സൗഹൃദത്തെ ഓര്‍ത്ത് ആ സൗഹൃദം ഈ ജന്മത്തില്‍ തന്ന ഓര്‍മകളെ ഓര്‍ത്ത്.
ഒരു മഴ പെയ്തിറങ്ങിയ അനുഭവം..
ReplyDeleteente parimithamaya arivil, mazhaye ithra manoharamayi varachu kattiyittullath PADMARAJAN mathram..............
ReplyDeleteമഴ ...
ReplyDeleteചിലപ്പോ എനിക്കും തോന്നും ... നിന്നെ പോലെ ഭ്രാന്ദു ഉണ്ടായിരുന്നെങ്ങിൽ എന്ന് :)