Friday, July 24, 2015

ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിരി


 രാത്രി എന്റെ ബ്ലോഗ്‌ ഞാൻ ഒരിക്കൽ കൂടി വായിച്ചുവായനയുടെ അവസാനം മനസ്സിൽ ശേഷിച്ചത് കുറേ നിരാശകളും ആരോ എന്റെ ബ്ലോഗിന് നല്കിയ "നിരാശ പൂക്കുന്ന സ്ഥലംഎന്ന വിശേഷണവുമായിരുന്നുകാരണങ്ങൾ അവ്യെക്തമെങ്കിലും എന്റെ മനസും ആഗ്രഹിച്ചു തുടങ്ങിയിരുന്നു സന്തോഷങ്ങളെപ്പറ്റി എഴുതാൻമനസ്സിൽ നിറഞ്ഞ നിരാശകൾ അലിഞ്ഞു ഇല്ലാതാകുന്ന നിമിഷം ശൂന്യത നിറയുമെന്നും ശൂന്യതയിൽ സാന്തോഷം ജനിക്കുമെന്നും സന്തോഷത്തിൽ നിന്ന് കഥകൾ ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിച്ചു.

പിന്നീടുള്ള എന്റെ യാത്രകളിൽ സന്തോഷം നിറയുന്ന കഥയ്ക്ക്‌ വേണ്ടിയുള്ള തീവ്രമായ പ്രതീക്ഷയും, ആഗ്രഹവും, സ്വപ്നവും ഉണ്ടായിരുന്നു.


വിരസമായ സായാഹ്നംകായംകുളം റെയിൽവെ സ്റ്റെഷൻകൊല്ലത്തേക്കുള്ള ട്രെയിന് വേണ്ടിയുള്ള കാത്തിരിപ്പ്‌, ഞാൻ എന്റെ ഇഷ്ട്ട നോവലായ "ഒരു സങ്കീർത്തനം പോലെ"യുടെ രണ്ടാം വായനയിൽമഴ പെയ്തത് ഞാൻ അറിഞ്ഞില്ല..അറിഞ്ഞിരുന്നെങ്കിലും ഞാൻ ശ്രദ്ധിക്കില്ലായിരുന്നു… മഴയെക്കാൾ സൌന്ദര്യം പെരുമ്പടവത്തിന്റെ വാക്കുകൾക്കായിരുന്നു.

"ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞവന്റെ കഥ.... അല്ലെ?”

 ചോദ്യമായിരുന്നു എന്നെ ആദ്യമായി അയ്യാളെ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചത്സിഗരറ്റ് പുകച്ചുരുളുകളെ ഊതി അകറ്റി മഴയിലേക്ക്‌ നോക്കി അയ്യാൾ എന്റെ അരികിൽ ഇരിക്കുന്നുണ്ടായിരുന്നു.

"അതെ... ഒരു സങ്കീർത്തനം പോലെ ….നിങ്ങളുടെ ഫേവറിറ്റ് ആണോ?”

എന്റെ ഉത്തരവും ചോദ്യവും കേട്ട അയ്യാൾ എന്നെ തിരിഞ്ഞു നോക്കിഞങ്ങളുടെ കണ്ണുകൾ ആദ്യമായി പരസ്പരം കണ്ടുഅയ്യാളുടെ കണ്ണുകൾ ചിരിക്കുന്നുണ്ടായിരുന്നു ....ഒരു കള്ളച്ചിരി.

"അല്ല

പ്രതീക്ഷിക്കാത്ത ഉത്തരം കേട്ട പോലെ ഞാൻ നിരാശനായിഎന്റെ നിരാശ അയ്യാൾ ശ്രദ്ധിച്ചിരുന്നുഅയ്യാൾ തിരികെ മഴയിലേക്ക്‌ നോക്കി ഞാൻ എന്റെ വായനയിലേക്കും മഴയിൽ നിന്ന് കണ്ണെടുക്കാതെതന്നെ അയ്യാൾ എന്നോടായി പറഞ്ഞു.

"എന്റെ ഇഷ്ട്ടപെട്ട കഥ.... എന്റെ സ്വന്തം കഥ തന്നെയാണ്

എപ്പോഴും കഥ കേൾക്കാൻ ആഗ്രഹിക്കുന്ന കൊച്ചുകുട്ടിയുടെ മനസോ അതോ ഒരു കഥ എഴുതാൻ തീവ്രമായി ആഗ്രഹിക്കുന്ന ഒരാളുടെ മനസോ ...ആരുടെ മനസായിരുന്നു എനിക്ക്  സമയം….അറിയില്ലഎന്റെ ചോദ്യം പെട്ടെന്നായിരുന്നു.

"എന്താ നിങ്ങളുടെ കഥ?”

 ചോദ്യം കേട്ട് അയ്യാൾ എന്നെ വീണ്ടും നോക്കി പറഞ്ഞു...

"എന്റെ ഇഷ്ട്ടപെട്ട കഥ ...എന്റെ സ്വന്തം കഥയാണ്‌ ...എന്റെ പ്രണയ കഥ

ഇത് പറയുമ്പോൾ അയ്യാൾ ചിരിക്കുന്നുണ്ടായിരുന്നു ചിരിയിൽ സന്തോഷം ഉണ്ടായിരുന്നു…..പ്രണയത്തിന് മാത്രം നല്കാൻ കഴിയുന്ന ഒരു സന്തോഷം.

കഥ കേൾക്കാൻ ആഗ്രഹിക്കുന്ന എന്റെ മനസ് മനസിലാക്കിയോ അതോ കഥ പറയാൻ ആഗ്രഹിക്കുന്ന അയ്യാളുടെ മനസോ..എന്താണ് എന്നറിയില്ല..എന്തുകൊണ്ടാണ് എന്നറിയില്ല ...കൂടുതൽ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും കാത്തുനിൽക്കാതെ അയ്യാൾ കഥ പറഞ്ഞു തുടങ്ങി..അയ്യാളുടെ കഥ ...അയ്യാളുടെ പ്രണയ കഥ.. കഥ എന്നോടായിരുന്നോ അയ്യാൾ പറഞ്ഞത് അതോ മഴയോടോ??


അവൻ അമ്മയുടെ വികൃതി പയ്യൻ ആയിരുന്നുലോകത്തിന്റെ ചിന്തകളെ അവന് മനസിലാവുകയോ ..അവയ്ക്കൊപ്പം യാത്ര ചെയ്യുകയോ ചെയ്തിരുന്നില്ല ...അവൻ എപ്പോഴും അവന്റെ വഴികളിലൂടെ ആയിരുന്നു യാത്ര..ലോകം അഹങ്കാരികൾ എന്ന് മുദ്രകുത്തിയവരെ അവൻ ഇഷ്ട്ടപെട്ടിരുന്നു. ...ഒന്നിനോടും മത്സരിക്കാനും ..ഒന്നും നേടാനും അവൻ ആഗ്രഹിച്ചിരുന്നില്ല ..അവന്റെ ജനനം അവന്റെ ജീവിതം ആസ്വദിക്കാൻ എന്നവൻ കരുതിയിരുന്നു


അവന്റെ തെറിച്ച ചിന്തകളും പ്രവർത്തികളും അമ്മയ്ക്കെന്നും തലവേദനയായിരുന്നുഅവനുമായുള്ള ഓരോതർക്കത്തിനൊടുവിൽ അമ്മ പറയുമായിരുന്നു.."നിനക്കായ് ഒരു മാലാഖയെ ദൈവം സൃഷ്ട്ടിച്ചിട്ടുണ്ട് ...അവൾ നിന്നെ തേടി വരും ..നിന്നെ തിരുത്തും " ഒരു പൊട്ടിച്ചിരിയായിരുന്നു അവന്റെ മറുപടിയെങ്കിലും ..അവൻ  മാലാഖ കഥ ഇഷ്ട്ടപെട്ടിരുന്നു ...ഭൂമിയിൽ മാലാഖമാർ ഉണ്ടെന്ന് അവൻ വിശ്വസിച്ചിരുന്നു.

ഓരോ കാലത്തും ..അമ്മയുടെ മാലാഖ കഥയെ ഓർമിപ്പിച്ചുകൊണ്ട് ... അവന്റെ ചെറിയ ലോകത്തേക്ക് അവനെ തേടിയെത്തിയവരെ അവൻ മാലാഖയായി കരുതിയിരുന്നുഅവരെല്ലാം അവനെ ഇഷ്ട്ടപെട്ടിരുന്നു ..അവനെ തിരുത്താൻ ശ്രമിച്ചിരുന്നു ...ഒന്നിനോടും ആരോടും അടുക്കാത്ത അവന്റെ പ്രകൃതം ..അതായിരിക്കണം ..കാലം കടന്നു പോകുമ്പോൾ ..ഓരോ മാലാഖമാരും അവനോട് യാത്ര പറയാതെ തന്നെ അകന്നത് ....ഓരോ മാലാഖമാരുടെ വരവും പോക്കും അവൻ ആഘോഷിച്ചിരുന്നു ..അമ്മയോട് മാലാഖമാരെ പറ്റി പറയുമ്പോൾ ..അമ്മ പുഞ്ചിരിച്ചുകൊണ്ട് പറയും "അവരൊന്നും എന്റെ മോന്റെ മാലാഖയല്ല..നിന്നിൽ പരാജയപെടാത്ത ഒരു മാലാഖ ....നിന്റെ സ്വന്തം എന്ന് നിനക്ക് തോനുന്ന ഒരു മാലാഖ തീർച്ചയായും വരും".


കാലം വർഷങ്ങൾക്ക്മുൻപുള്ള ഡിസംബർ മാസംചുറ്റും ആനന്ദവും ..ആഘോഷങ്ങളും ...ചിരികളും നിറഞ്ഞ പകലുകളും രാവുകളും ...എല്ലാവരും ക്രിസ്ത്മസ് അപ്പൂപ്പന് വേണ്ടി കാത്തിരിക്കുന്ന ദിവസങ്ങൾ ... ദിവസങ്ങളിലാണ് അവൻ അവളെ ആദ്യമായി കാണുന്നത് ക്രിസ്ത്മസ് കാലം അവന് സമ്മാനിച്ച മനോഹരമായ ദൃശ്യം ..പുഞ്ചിരിക്കുന്ന മുഖവും ..തിളങ്ങുന്ന കണ്ണുകളുമായി അവൾ അവനെ തേടി വന്നതായിരുന്നു.


ക്രിസ്ത്മസ് കാലം കഴിഞ്ഞു. അവൻ അവളെ പിന്നെയും കണ്ടു. അവർ സംസാരിച്ചു ...അത് ഒരു തുടക്കമായിരുന്നു ..ദിവസങ്ങൾ കടന്നു പോകുന്തോറും അവർ പരസ്പരം മനസിലാക്കി ...അവന്റെ ലോകം പതിയെ അവളിലേക്കായി ചുരുങ്ങി ....അവളുടെ അവനോടുള്ള ഇഷ്ട്ടം അവൻ തിരിച്ചറിഞ്ഞിരുന്നു ...അവൾ ഇല്ലാത്ത ദിവസങ്ങളിലെ അവന്റെ വേദനയും അവൻ തിരിച്ചറിഞ്ഞു...അവന് അത് ഒരു പുതിയ അനുഭവം ആയിരുന്നു ....അവന്റെ സന്തോഷങ്ങളുടെ കാരണം അവളായി മാറി. ഒരു ദിവസം അവൻ അവളോട്‌ ചോദിച്ചു "എന്നെ മനസിലാക്കാൻ ..ഞാൻ തെറ്റ് ചെയ്യുമ്പോൾ ഞാൻ തെറ്റാണ് എന്ന് പറഞ്ഞ് കുറ്റപെടുത്താതെ എന്റെ തെറ്റിനെ തിരുത്താൻ ..എന്റെ കുരുത്തകേടുകൾക്ക് എന്നെ വഴക്ക് പറയാൻ ....എന്റെ യാത്രകൾക്ക് എന്നും കൂട്ടിനായ് ...എനിക്ക് ഇണങ്ങാൻ ..പിണങ്ങാൻ .എന്നെ സ്നേഹിക്കാൻ ..എന്നിലും ഉപരിയായി എനിക്ക് സ്നേഹിക്കാൻ ..എനിക്ക് സ്വന്തമായി ഒരു മാലാഖയെ വേണം ..നിനക്ക് ആകാമോ എന്റെ മാലാഖ?”

അവൾ സന്തോഷത്തോടെ അവന് സമ്മതം മൂളി ..മരണം വരെ അവന്റെ മാലാഖ ആകാമെന്ന വാക്കും നൽകി.

അവൻ പോലും അറിയാതെ അവൻ മാറി തുടങ്ങിയിരുന്നു. അവന്റെ മാറ്റം കണ്ട അമ്മ അവനോട് ചോദിച്ചു  നിന്റെ മാലാഖ നിന്നെ തേടി വന്നോ എന്ന് ..അവൻ ഒന്നും പറഞ്ഞില്ല ....അവൻ അമ്മയുടെ കവിളിൽ ഒരുമ്മ നൽകി ....ചിരിച്ചു. 

           അവന് അവൾ അവന്റെ മാലാഖ തന്നെ ആയിരുന്നു ..അവൾ അവന് അവളുടെ സ്നേഹവും കരുതലും നൽകി....അവൾ അവളെ മറന്ന് അവനെ സ്നേഹിച്ചു ....
..അവൻ അവളെ തിരിച്ചും സ്നേഹിച്ചു....അവരിൽ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായിരുന്നു..ഓരോ പിണക്കത്തിന്റെ അവസാനവും അവർ കൂടുതൽ സ്നേഹത്തോടെ അടുത്ത് കൊണ്ടിരുന്നു. എന്നും അവർ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ടിരുന്നു.  അവർക്ക് ഒന്നുചേരാൻ പിന്നെയും കടമ്പകൾ ബാക്കിയുണ്ടായിരുന്നു.


ഞങ്ങളുടെ മുന്നിൽ അവനു യാത്രപോകനുള്ള ട്രെയിൻ വന്ന് നിന്നു. അവൻ കഥ പറച്ചിൽ നിർത്തി. തന്റെ പ്രിയ കഥ പാതിവഴി നിർത്തി പോകുന്നതിന്റെ നിരാശ ഉണ്ടായിരുന്നു അവന്റെ മുഖത്ത് ..അത് കേൾക്കാൻ കഴിയാത്തതിന്റെ നിരാശ എന്നിലും. ട്രെയിനിലേക്ക്‌ കയറിയ അവനോട് ഞാൻ ചോദിച്ചു.
   
എങ്ങോട്ടാണ് യാത്ര ? "

ഒരു ചിരിയോടെ എന്നെ നോക്കി അവൻ പറഞ്ഞു...

"എന്റെ മാലഖകുട്ടിയുടെയും ...ഞങ്ങളുടെ മൂന്ന് നക്ഷത്രകുഞ്ഞുങ്ങളുടെയും..... അടുത്തേക്ക്

ഇന്നും എന്റെ മനസ്സിൽ മായാതെയുണ്ട് അവന്റെ മുഖത്ത് കണ്ട ദൈവത്തിന്റെ  കൈയൊപ്പ് പതിഞ്ഞ ആ ചിരി.





Saturday, September 13, 2014

ഓര്‍മ്മകള്‍ നല്ലതാണ്...


ഒരിക്കല്‍ ..ഞാന്‍ കണ്ണുതുറക്കുമ്പോള്‍ ...മണ്ണിനാല്‍ മൂടപെട്ട എന്നെ കാണും ..അന്ന് ആകാശത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുന്ന എത്ര പേര്‍  ഇന്നലെ വരെ കൂടെ ആകാശം കണ്ട രണ്ട് കണ്ണുകളെ ഓര്‍ക്കും ...അറിയില്ല ..എല്ലാം ചലിച്ചു കൊണ്ടിരിക്കും ..ഇന്നില്‍ നിന്ന് നാളയിലേക്ക് ..ഒരിക്കലും ഇന്നില്‍ നിന്ന് ഇന്നലെയിലേക്കല്ലാ ..ഓര്‍മ്മകള്‍ മാത്രം ..ഇന്നലകളിലേക്ക് യാത്രയാകും ..പക്ഷെ ഓര്‍മ്മകള്‍   അവയ്ക്ക് ഈ ലോകത്ത് എന്ത് വില ...മണ്ണിനോട്  പറ്റി ചേര്‍ന്നിരിക്കുന്ന മനസിന്‌ അന്ന് ഓര്‍മ്മകള്‍ മാത്രമായിരിക്കും കൂട്ട് ..ഓര്‍മ്മകള്‍ നല്ലതാണ്...ഈ ഓര്‍മ്മകള്‍ തന്നെ ആണ് മനസിലേക്ക് ആഴത്തില്‍ സൂചി തുളചിറക്കുന്നതും ..ഓര്‍മ്മകള്‍ തന്നെ ആണ് മനസ്സില്‍ ചെമ്പകത്തിന്‍റെ സുഗന്ധം പരത്തുന്നതും ..ഓര്‍മ്മകള്‍ നല്ലതാണ് ..ഒരിക്കല്‍ ഞാന്‍ മണ്ണിനാല്‍ മൂടപെട്ട എന്നെ കാണും ..അന്ന് ഓര്‍മ്മകള്‍ മാത്രമാകും കൂട്ട് ...ഓര്‍മ്മകള്‍ നല്ലതാണ്.

Sunday, August 18, 2013

നിനയ്ക്കാതെ പെയ്ത മഴ :) :) :)



എല്ലാ കൊച്ചുകുട്ടികളെയും പോലെ അവനും മഴയെ ഇഷ്ട്ടമായിരുന്നു. അവന്  മഴ പ്രകൃതിയുടെ പ്രണയവും ,സ്നേഹവും , വിപ്ലവവുമൊക്കെയായിരുന്നു.

അത് ഒരു മഴക്കാലംതന്നെയായിരുന്നു. കാലചക്രം പതിവ് സ്ഥലത്തെത്തി.  പ്രകൃതിയും, കാര്‍മേഘങ്ങളും  മഴയുടെ വരവറിയിച്ചു. അവന്‍ പഴയ ഓര്‍മകളുമായി കാത്തിരുന്നു.

അവന്‍റെ എല്ലാ മഴക്കാലവും ഇങ്ങനെ തന്നെയായിരുന്നു, കാത്തിരുന്ന് വരുന്ന മഴകള്‍..,
പിന്നെ  അതില്‍ നനഞ്ഞ്തിമിര്‍ത്ത് മതിയാകാതെ നില്‍ക്കുമ്പോള്‍,  കാലങ്ങളും വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും മണിക്കൂറുകളും എന്തിന് നിമിഷങ്ങളും വരെ കണക്ക് പറഞ്ഞു പോകുന്ന ഭൂമിയോട്  സഞ്ചാരത്തിന്‍റെ  വേഗം കുറയ്ക്കാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ തിരിയുന്ന ഭൂമിയുടെ യാത്രയ്ക്കൊപ്പം പെയ്തൊഴിഞ്ഞ് പോകുന്ന മഴയും മഴക്കാലവും.

അവസാനം ഓര്‍മ്മകളുടെ ആകാശത്തില്‍ ഒരുപിടി നക്ഷത്രങ്ങളെയും വാരിവിതറി ഇനിയെപ്പോഴെങ്കിലും കാണാം എന്ന് പറയാതെ പറഞ്ഞുള്ള യാത്ര. പിന്നീട് ആ നക്ഷത്രങ്ങളുടെ തിളക്കത്തിലും ബാക്കി ആകുന്നത് മനസിലെ വേദനയും, അടുക്കുമ്പോഴുള്ള സന്തോഷത്തിന്‍റെ തീവ്രതയെക്കാള്‍ കൂടുതല്‍ അകലുമ്പോഴുള്ള വേദനയുടെ തീവ്രതയ്ക്കാണ് എന്ന് മനസിലാകുന്ന ദിനങ്ങളും.

വെളുപ്പിനും കറുപ്പിനുമിടയിലുള്ള സങ്കീര്‍ണമായ ഏതോ ഒരു നിറം പോലെയുള്ള ഒരു കാലം. മനസിലിപ്പോള്‍ മഴക്കാലമില്ല മഴയില്ല മഴതുള്ളികളുമില്ല പകരം അവന്‍റെ യാത്രകള്‍ മനസിന്‌ സമ്മാനിക്കുന്ന ആയുസ്സില്ലാത്ത ചിത്രങ്ങള്‍ മാത്രം.

പൊടുന്നനെ ഒരു നേരം മഴത്തുള്ളികള്‍ മാനത്ത് നിന്ന് പെയ്തിറങ്ങി. ഒരു മഴയുടെ വരവറിയിച്ച് കാര്‍മേഘങ്ങളോ പ്രകൃതിയുടെ സൂചകങ്ങളോ ഉണ്ടായിരുന്നില്ല. അങ്ങനെ നിനയ്ക്കാതെ ആ മഴ അവനിലേക്ക് പെയ്തിറങ്ങി,  ആ മഴയില്‍ അവന്‍ നനഞ്ഞു. അത്  ആദ്യാനുഭവം ആയിരുന്നെങ്കിലും അവനറിയാമായിരുന്നു കണക്ക് പറഞ്ഞോടുന്ന ഘടികാര സൂചി അധികദൂരം താണ്ടും മുന്‍പേ വിട പറയാനുള്ളതാണ് ഈ മഴയെന്ന്.

പരസ്പരം നേടാന്‍ ഒന്നുമില്ലന്നറിഞ്ഞിട്ടും ആ മഴയും അവനും അവരുടെ കഥകള്‍ പറഞ്ഞുകൊണ്ടിരിന്നു. സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചു . കഴിഞ്ഞ ജന്മത്തില്‍ പൂര്‍ണമാകാഞ്ഞ ഏതോ സൗഹൃദത്തിന്‍റെ പൂര്‍ണതയ്ക്ക് വേണ്ടി പരിചയപെട്ടവരെ പോലെ തോന്നി അവനെയും മഴയെയും. അത് ഒരു പക്ഷെ അങ്ങനെ തന്നെ ആയിരുന്നിരിക്കണം. എന്ത് കൊണ്ടവന്‍ ആ മഴയെ ഇഷ്ട്ടപെട്ടു ?? അത് ഒരു ഉത്തരം കിട്ടാത്ത ചോദ്യം പോലെ അവന് തോന്നി അതുകൊണ്ട്  അവനും അത് കഴിഞ്ഞ ജന്മത്തിലേ തുടങ്ങിയ സൗഹൃദം എന്ന് വിശ്വസിച്ചു.

ആദ്യതുള്ളി പതിച്ചത്‌ മുതല്‍ അവസാന തുള്ളി വിട പറയുന്നതുവരെയുള്ള അവരുടെ സൗഹൃദത്തില്‍ അവന്‍ മഴയ്ക്കും മഴ അവനും നല്‍കിയത് മനസ് നിറയെ സന്തോഷമായിരുന്നു. അവനില്‍ ഇപ്പോള്‍ സന്തോഷം മാത്രമാണ്.  ആ മഴ തന്ന ഓര്‍മ്മകള്‍ അവനില്‍ കാണുമായിരിക്കും. കാലചക്രം തിരിയുന്ന വേഗത്തില്‍  ആ മഴയും ഓര്‍മകളും  ഒരു പക്ഷെ മറവിയിലേക്ക് പതിയ്ക്കുകയും ചെയ്യുമായിരിക്കും. എങ്കിലും ആ മഴയും അവരുടെ സൗഹൃദവും അവനില്‍ ഉള്ളടത്തോള്ളം കാലം അവന്‍റെ മനസ്സില്‍ മഴക്കാലം തന്നെ ആയിരിക്കും.

അവന്‍റെ മനസിപ്പോള്‍ ചിരിക്കുന്നുണ്ട് പുതിയ ഒരു നിനയ്ക്കാതെയുള്ള മഴയാലോചിച്ചല്ല. കഴിഞ്ഞ ജന്മത്തില്‍ തുടങ്ങി ഈ ജന്മത്തില്‍ പൂര്‍ണമായ ഒരു സൗഹൃദത്തെ ഓര്‍ത്ത് ആ സൗഹൃദം ഈ ജന്മത്തില്‍ തന്ന ഓര്‍മകളെ ഓര്‍ത്ത്.

Thursday, June 21, 2012

ശുഭം



അര്‍ത്ഥമറിയാത്ത വാക്കുകള്‍കൊണ്ട് അവനൊരു കഥയുണ്ടാക്കി .
അതില്‍ നായകനുണ്ടായിരുന്നു, നായികയുണ്ടായിരുന്നു.
അതില്‍ അവരുടെ തമാശകള്‍ ഉണ്ടായിരുന്നു .
അവരുടെ വിഷമങ്ങളും, സന്തോഷങ്ങളും ഉണ്ടായിരുന്നു.
പിന്നെ നായകന്‍ മാത്രം കണ്ട സ്വപ്നങ്ങളും.


ആ കഥ ഇങ്ങനെ അവസാനിച്ചു.
ഒരു നാള്‍ എവിടെ നിന്നോ ഒരു ഇളംകാറ്റ് വീശി.
പക്ഷെ ഇലകള്‍ അനങ്ങിയില്ല, പുല്‍ക്കൊടികളും അനങ്ങിയില്ല.
കുശലം പറഞ്ഞിരുന്ന കുരുവികളും അനങ്ങിയില്ല.

പക്ഷെ അവന്‍റെ കഥയിലെ അര്‍ത്ഥമില്ലാത്ത വാക്കുകള്‍ അപ്പൂപ്പന്‍ താടികളെ പോലെ ആ കാറ്റില്‍ പറന്നു.
പിന്നീട് എങ്ങോ ...അവന്‍റെ മനസിനും അപ്പുറത്തേക്ക് മറഞ്ഞു ..കൂടെ ആ കഥാനായികയും.
ആകെ ബാക്കിയായത് കഥാനായകനും കഥാനായകന്‍റെ സ്വപ്നങ്ങളും മാത്രം .
പിന്നീടുള്ള ആളൊഴിഞ്ഞ സായാഹ്നങ്ങളില്‍  നായകനും സ്വപ്നങ്ങളും പരസ്പരം കളിയാക്കി ചിരിച്ചുകൊണ്ടെയിരുന്നു.
ശുഭം .

Friday, May 25, 2012

അവന്‍ കാറ്റിനെ പ്രണയിക്കുകയായിരുന്നോ..???


അവന്‍ എല്ലായിപ്പോഴും ചിരിക്കാനാഗ്രഹിചിരുന്നെങ്കിലും 
...അവന്‍ സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയും  കൂട്ടുകാരനായിരുന്നു .

അവന്‍റെ സന്തോഷങ്ങള്‍ അവന്‍റെ പോട്ടിച്ചിരിയുലൂടെയും 
അവന്‍റെ കുസ്രിതിയിലൂടെയും അവന്‍ എല്ലാവരുമായി പങ്കുവച്ചു .

അവന്‍റെ സങ്കടങ്ങള്‍ ...അതില്‍ അവന്‍ സ്വാര്‍ത്ഥന്‍ ആയിരുന്നു .
അവനും ....ഇരുണ്ട കൊണുകള്‍ക്കും... ചാറ്റല്‍ മഴകള്‍ക്കും ..
മാത്രം അവകാശപെട്ടതായിരുന്നു  അവന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍.

അവന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം മത്സരിചില്ല 
അവ രണ്ടും പരസ്പരം ശല്യം ചെയ്യാതെ അവനെ തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു .

കാലം അത് അതിന്‍റെ തമാശയ്ക്ക് ഇരയെ തേടി നടക്കുന്ന സമയം ..
മുന്‍പില്‍ അകപെട്ട അവനെ കാലത്തിനു ബോധിച്ചു .
അവന്‍റെ സന്തോഷങ്ങള്‍ ഇരവില്‍ നിന്ന് പകലിലെക്കുള്ള ദൂരത്തിനിടക്ക് 
നക്ഷത്രങ്ങള്‍ മായുന്നപ്പോലെ ഓരോന്നായി മാഞ്ഞു.

ഒടുവില്‍ അവനും സങ്കടങ്ങളും മാത്രമായി .
 സങ്കടങ്ങളുടെപകല്‍കാലത്ത്   ചാറ്റല്‍മഴയോ ഇരുണ്ടകോണുകളോ അവന് കൂട്ടുചെന്നില്ല .
അവന്‍ ആരെയും തേടിയലഞ്ഞതുമില്ല.

പക്ഷെ അന്നാദ്യമായി കാറ്റ് അവന്‍റെ ലോകത്തേക്ക് ചെന്നു
അവനോടു കുശലം ചോദിച്ചു. അവന്‍ സന്തോഷത്തിന്‍റെ മുഖമൂടി 
അണിഞ്ഞു കാറ്റിനോടും കുശലം പറഞ്ഞു .

പിന്നീട് കാറ്റ് അവന്‍റെ ഏകാന്ത ലോകത്തെ സ്ഥിരം അതിഥിയായി .
അവന്‍ കാറ്റിനോട് തന്‍റെ പഴയ സന്തോഷങ്ങള്‍ ആദ്യം പങ്കുവെച്ചു
അവന്‍റെ മുന്‍പില്‍ കാറ്റിന് എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു .
കാറ്റ് ഒരിക്കലും അവനെ അവനല്ലതാക്കിമാറ്റാന്‍ ശ്രമിച്ചില്ല .
കാറ്റ് അവന്‍റെ കുറവുകളുടെ എണ്ണം എടുത്തിരുന്നില്ല .
കാറ്റ്‌ അവനെ അവനായി തന്നെ ഇഷ്ട്ടപെടുന്നു എന്ന് അവനു തോന്നി .

അവന്‍ കാറ്റിന് മുന്‍പില്‍ അവന്‍റെ സന്തോഷത്തിന്‍റെമുഖംമൂടി
പതിയെ അഴിച്ചു  . ആദ്യമായി ഇരുണ്ട കോണുകളും ചാറ്റല്‍ മഴയും 
അല്ലാതെ മൂന്നാമതൊരാള്‍ അവന്‍റെ കണ്ണുനീര്‍ തുള്ളികള്‍ക്ക് അവകാശിയായി.

കാറ്റ് അവന്‍റെ കണ്ണുനീര്‍ത്തുള്ളികളെ പയ്യെ തഴുകികളഞ്ഞു .
അവന്‍റെ സങ്കടങ്ങളെ അപ്പൂപ്പന്‍താടികളെ പോലെ അനന്തമായ 
വിദൂരതയിലേക്ക്‌ യാത്രയാക്കി .
അവനില്‍ സന്തോഷത്തിന്‍റെ പുഷ്പ്പങ്ങള്‍ പൊഴിച്ചു.

കാലം അവനോടു പ്രായശ്ചിത്തം ചെയ്യുകയായിരുന്നോ എന്നറിയില്ല ..
അവനില്‍ സന്തോഷങ്ങള്‍ മാത്രമായി ....
പൊട്ടിച്ചിരിയുടെ ശബ്ദം മാത്രം വരുന്ന മനോഹരമായി ചിരിക്കുന്ന 
ഒരു പാവകുട്ടിയെപോലെയായി അവന്‍ . 

അവനു ചുറ്റിലും അപ്പോഴും കാറ്റുണ്ടായിരുന്നു .....
അവനു ലോകം അവനും  കാറ്റുമായി മാത്രമോതുങ്ങി ...
അവന്‍റെ മനസ് പതിയെ പതിയെ കാറ്റിന്‍റെ താളത്തിനൊപ്പം 
നൃത്തം വെയ്ക്കുന്ന പൂവിതളിനെ പോലെയായി .
................................................................................................
..................................................................................................
അവന്‍ കാറ്റിനെ പ്രണയിക്കുകയായിരുന്നോ..???
.................................................................................................
.................................................................................................
എന്തുകൊണ്ടാണെന്ന് അവനിന്നും അറിയില്ല 
ആയിടയ്ക്ക് അവന്‍റെ അമ്മ അവനോടൊരു കഥ പറഞ്ഞു.
അത് കാറ്റിനെ പറ്റിയായിരുന്നു .


"കാറ്റ്‌ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നു .
 കാറ്റ്‌ എല്ലാവര്‍ക്കും ആശ്വാസമാണ്‌.
കാറ്റ് എല്ലാവരുടെയും കഥകള്‍ കേള്‍ക്കുന്നു .
കാറ്റ് എല്ലാവരോടും തന്‍റെ കഥകള്‍ പറയുന്നു .
 കാറ്റ് എല്ലാവരെയും സ്നേഹിക്കുന്നു .
 പക്ഷെ കാറ്റ് ഒരിക്കലും ആരുടേയും സ്വൊന്തം അല്ല ...
ആര്‍ക്കും കാറ്റിനെ  സ്വൊന്തം ആക്കാനും കഴിയില്ല
കാറ്റിന് എല്ലാവരും ഒരുപോലെ ആണ്.
കാറ്റ്‌ അനുവാദം കൂടാതെ വരും ...പോകുന്നതും യാത്ര പറയാതെ ."
..................................................................................................................................
.................................................................................................................................

അവനോടു ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു .
"ഞാന്‍ കാറ്റിനെ പ്രണയിക്കുന്നില്ല...കാറ്റിന് എന്നെയും
എനിക്ക് കാറ്റിനെയും  അറിയില്ല "
പക്ഷെ അപ്പോഴും അവനറിയില്ലായിരുന്നു   ....
അവന്‍ കാറ്റിനെ പ്രണയിക്കുന്നുണ്ടോ എന്ന്.